തിരുവനന്തപുരം: തമിഴ്നാട്ടില്‍ മലയാളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു.
സമാധാനം പുനസ്ഥാപിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിക്കണമെന്നും ഇരു മുഖ്യമന്ത്രിമാരും സംയുക്ത പ്രസ്താവന നടത്തണമെന്നും ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. ചില വ്യാജ വാര്‍ത്തകളും കുപ്രചരണങ്ങളും മൂലം സംഘര്‍ഷം സൃഷ്ടിക്കപ്പെടുകയാണ്. ചില തമിഴ്മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇത് തടയാന്‍ തമിഴ്നാട് മുഖ്യമന്ത്രി ഇടപെടണമെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു.
കേരളത്തിലുള്ള തമിഴ്നാട്ടുകാര്‍ പൂര്‍ണ്ണ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: