കണ്ണൂര്‍: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കണ്ണൂര്‍ ബ്ലോക്ക് കമ്മറ്റിയുടെയും കണ്ണൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സ്ഥാപക പ്രസിഡണ്ടായിരുന്ന അഡ്വ.എം.സി.വി.ഭട്ടതിരിപ്പാടിന്റെ 8-ാം ചരമദിനാനുസ്മരണ പരിപാടി കണ്ണൂര്‍ പ്രിന്സിപ്പാല് മുന്‍സിഫ് പി.എം.ഷൈജല്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗരന്മാരുടെ അവകാശ പരിരക്ഷകള്‍, ലീഗല്‍ സര്‍വീസ് കമ്മറ്റിയുടെ ധര്‍മങ്ങള്‍ എന്നീ വിഷയങ്ങളില്‍ അഡ്വ.സി.ലീന, കസ്തൂരി ചന്ദ്രന്, എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പ്രസിഡണ്ട് പി.വി.പത്മനാഭന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഒ.വി.ഗോപാലന് സ്വാഗതവും സി.വി.രവീന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: