കണ്ണൂര്‍: 2015ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും മത്സരിച്ച് ജയിച്ച കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരെ ജില്ലാ മിഷന് അനുമോദിച്ചു. ചടങ്ങ് കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ സി.ഷമീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍കോ-ഓഡിനേറ്റര്‍ എം.വി.പ്രേമരാജന്‍ സ്വാഗതം പറഞ്ഞു, അസി.ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ സി.ഉസ്മാന് നന്ദി പറഞ്ഞു.
ചിറ്റാരിപ്പറമ്പ് സിഡിഎസ് ചെയര്‍പേഴ്സണ്‍ യു.പി.ശോഭ, നാറാത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്യാമള, പാട്യം സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീലത, കൊളച്ചേരി സിഡിഎസ് ചെയര്‍പേഴ്സണ്‍ താഹിറ, കേളകം സിഡിഎസ് ചെയര്‍പേഴ്സണ്‍ ജിന്‍സി തോമസ്, അയ്യന്‍കുന്ന് സിഡിഎസ് ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോസഫ്, മുഴപ്പിലങ്ങാട് സിഡിഎസ് ചെയര്‍പേഴ്സണ്‍ കമലാക്ഷി, ചൊക്ലി സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീജ, എരമംകുറ്റൂര്‍ ചെയര്‍പേഴ്സണ്‍ സി.ചന്ദ്രിക തുടങ്ങിയവരെയാണ് ചടങ്ങില്‍ ആദരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: