ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം ഇന്ന് മുതല്‍

Friday 27 November 2015 9:40 pm IST

ഹരിപ്പാട്: ഭാരതീയ വിദ്യാനികേതന്‍ ആലപ്പുഴ ജില്ലാ കലോത്സവം തൃക്കുന്നപ്പുഴ വേദവ്യാസ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയുമായി മംഗലം ഹൈസ്‌ക്കൂളില്‍ നടക്കും. എട്ട് വേദികളിലായി ജില്ലയിലെ 28 വിദ്യാലയങ്ങളിലെ അറുനൂറിലധികം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. രാവിലെ 9.30ന് റിട്ട. ബിഡിഒ: അശോക്കുമാര്‍ പതാക ഉയര്‍ത്തും. കലാമേളയുടെ ഉദ്ഘാടനം ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സഹകാര്യദര്‍ശി എ.ജി. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ പി.ഡി. കേശവന്‍നമ്പൂതിരി ദീപപ്രോജ്ജ്വലനം നടത്തും. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജി.എസ്. അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ബബിതജയന്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം ഷംസുദ്ദീന്‍ കായിപ്പുറം, ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തംഗം വി.വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പ്രദീപ്കുമാര്‍ സ്വാഗതവും കലോത്സവ പ്രമുഖ് മനോജ്കുമാര്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.