ബസ് മരത്തിലിടിച്ച് 13 പേര്‍ക്ക് പരിക്ക്

Friday 27 November 2015 9:42 pm IST

മുഹമ്മ: ബസ് മരത്തിലിടിച്ച് 13 പേര്‍ക്ക് പരിക്ക്, മുഹമ്മ ദേശിയ പാതയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 13 പേര്‍ക്ക് പരിക്ക.് വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ എസ്എല്‍ പുരത്താണ് അപകടം. കണ്ണൂര്‍ നിന്നും തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപക്തില്‍പെട്ടത്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. ഇവര്‍ ചേര്‍ത്തല കെവിഎം ആശുപത്രിയിലും, താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ഓട്ടത്തിനടയില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയായി യാത്രക്കാര്‍ പറഞ്ഞു. ഡ്രൈവര്‍ക്ക് രക്തസമ്മര്‍ദ്ദം മൂലം അബോധാവസ്ഥയിലാതിനാല്‍ പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.