കണ്ണൂര്‍: ഡിസംബറില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന ജില്ലാതല കേരളോത്സവത്തിന് സംഘാടകസമിതിയായി. കലാമത്സരങ്ങള്‍ ഡിസംബര്‍ 13, 14 തീയതികളില്‍ കതിരൂര്‍ വിഎച്ച്എസ്എസ്, ഇഎംഎസ് സ്റ്റേഡിയം, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലായി നടക്കും. കായികമത്സരങ്ങള്‍ ഡിസംബര്‍ 9 മുതല്‍ 13 വരെ വിവിധ സ്ഥലങ്ങളില്‍ നടക്കും. കതിരൂര്‍ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജന് ചെയര്‍മാനും സെക്രട്ടറി എം.കെ.ശ്രീജിത്ത് ജന. കണ്‍വീനറുമായ സംഘാടകസമിതിക്ക് രൂപം നല്കി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനാണ് വര്‍ക്കിങ് ചെയര്മാന്. ജില്ലാ പഞ്ചായത്ത് അംഗം ടി.ടി.റംലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.കെ.സുരേഷ് ബാബു, പി.ഗൗരി, കെ.പി.ചന്ദ്രന് മാസ്റ്റര്‍, കെ.വി.സുമേഷ്, ജോയി കൊന്നക്കല്‍, തലശ്ശേരി നഗരസഭാ ഉപാധ്യക്ഷ നജ്മ ഹാഷിം, കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഷീബ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.പ്രണീത, കതിരൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്‍.പവിത്രന്, കെ.വി.പവിത്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: