കണ്ണൂര്‍: ഡിസംബര്‍ 1 ന് ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി കലക്ടറേറ്റ് അനക്സ് മുതല്‍ ടൗണ്‍ സ്ക്വയര്‍ വരെ ബോധവല്ക്കരണറാലി നടത്താന്‍ ജില്ലാ കലക്ടര്‍ പി ബാലകിരണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. പൊതുസമ്മേളനം, നഴ്സിങ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കിറ്റ് മത്സരം, മാജിക് ഷോ, ഗാനമേള, നാടന്‍പാട്ട്, മെഴുകുതിരി തെളിക്കല്‍ തുടങ്ങിയ പരിപാടികളും നടത്തും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, എഡിഎം ഒ.മുഹമ്മദ് അസ്ലം, ഡിഎംഒ ഡോ. പി.കെ.ബേബി, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ്, ജില്ലാ വിദ്യാഭ്യാസ മാധ്യമ ഓഫീസര്‍ ടി.വി.അഭയന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: