പറശ്ശിനി മടപ്പുര പുത്തരി തിരുവനപ്പന മഹോത്സവം ഡിസംബര്‍ 2 മുതല്‍

Friday 27 November 2015 9:47 pm IST

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് ശ്രീമുത്തപ്പന്‍ മടപ്പുര പുത്തരി മഹോത്സവം ഡിസംബര്‍ 2 മുതല്‍ നടക്കും. ഉത്സവത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികള്‍ നടക്കും. എല്ലാ ദിവസും മുത്തപ്പന്‍, തിരുവപ്പന ഉണ്ടായിരിക്കും. രണ്ടിന് രാത്രി ക്ഷേത്രംവക കരിമരുന്ന് പ്രയോഗമുണ്ടാകും. 3 ന് പറശ്ശിനി ദേശവാസികളുടെയും ഫിനിക്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ രാത്രി 7 മണിക്ക് ഗാനമേളയും തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും നടക്കും. ആഘോഷത്തിന്റെ ഭാഗമായി 4 ന് പറശ്ശിനിക്കടവ് കച്ചവട ക്ഷേമസംഘം സംഘടിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കും. രാത്രി 7 മണിക്ക് വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന പ്രജാപതി നാടകം അരങ്ങേറും. തുടര്‍ന്ന് രാത്രി 10 മണിക്ക് നീലേശ്വരം ഫയര്‍ വര്‍ക്‌സിന്റെ കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.