പയ്യന്നൂര്‍: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഡിസംബര്‍ 20 മുതല്‍ മുഴുവന്‍ വ്യാപാരികളും കട കമ്പോളങ്ങളടച്ച് അനിശ്ചിതകാല റോഡ് ഉപരോധ സമരം നടത്തുവാന്‍ പ്രസിഡണ്ട് കെ.യു.വിജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് യോഗം തീരുമാനിച്ചു. പെരുമ്പ ദേശീയപാത മുതല്‍ കരിഞ്ചാമുണ്ടി അറ വരെയുള്ള ടൗണിലെ റോഡ് സെമി മെക്കാഡം ടാര്‍ ചെയ്യുന്നതിന് ഒന്നര വര്‍ഷം മുമ്പ് നടപടിയായിട്ടും പ്രവൃത്തി ആരംഭിച്ചിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ കാരണം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് വ്യാപാരികളാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: