കൊല്ലം: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ കണ്ണൂര്‍ വിജയകിരീടം ചൂടി. ശാസ്ത്ര വിഭാഗത്തില്‍ 179 പോയിന്റും ഗണിതശാസ്ത്രവിഭാഗത്തില്‍ 317 പോയിന്റും പ്രവൃത്തിപരിചയത്തില്‍ 43968 പോയിന്റും ഇവര്‍ കരസ്ഥമാക്കി.
ശാസ്ത്രവിഭാഗത്തില്‍ മലപ്പുറമാണ് രണ്ടാംസ്ഥാനത്ത്-168 പോയിന്റ്. 162 പോയിന്റുമായി ആതിഥേയരായ കൊല്ലം മൂന്നാംസ്ഥാനത്താണ്. ഗണിതശാസ്ത്രമേളയില് 303 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും 299 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. സാമൂഹ്യശാസ്ത്രമേളയില് 154 പോയിന്റ്നേടി കോഴിക്കോടാണ് വിജയിച്ചത്. 153 പോയിന്റോടെ തൃശൂര്‍ രണ്ടാം സ്ഥാനത്തും 148 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമെത്തി.
ഐടി മേളയില്‍ 89 പോയിന്റുമായി മലപ്പുറം ജില്ല ഒന്നാംസ്ഥാനത്തെത്തി. കോട്ടയം(88), എറണാകുളം(85) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍. പ്രവൃത്തിപരിചയമേളയില്‍ കണ്ണൂര്‍ 43968 മാര്‍ക്ക് നേടിയാണ് ഒന്നാമതെത്തിയത്. കോഴിക്കോടാണ് തൊട്ടുപിന്നില്‍- 43482 മാര്‍ക്ക്. മൂന്നാംസ്ഥാനത്തുള്ള തൃശൂരിന് 42672 മാര്‍ക്ക് ലഭിച്ചു.
പ്രധാനവേദിയായ തേവള്ളി മോഡല്‍ ബിഎച്ച്എസ്എസില്‍ ഇന്ന് രാവിലെ പത്തിന് നടക്കുന്ന സമാപന ചടങ്ങ്കെ.എന്‍. ബാലഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനദാനം സി. ദിവാകരന് എംഎല്‍എ നിര്‍വഹിക്കും. പി.ഐഷാപോറ്റി എംഎല്‍എ, മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, കൗണ്‍സിലര്‍ കോകില എസ്. കുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: