ഇരിട്ടിയിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരം കാണും

Saturday 2 July 2011 8:40 pm IST

ഇരിട്ടി:ഇരിട്ടി ടൌണിലെ പാര്‍ക്കിങ്ങിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുമെന്ന്‌ പേരാവൂറ്‍ എംഎല്‍എ സണ്ണി ജോസഫ്‌ പറഞ്ഞു. ഇരിട്ടി ഏരിയാ സ്വകാര്യവാഹന അസോസിയേഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട്‌ തോമസ്‌ വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. പേരാവൂറ്‍ ഭാഗത്തുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ എന്‍.എച്ച്‌ പാത പണിയുന്നത്‌ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കും. പോലീസിണ്റ്റെ സഹായത്താല്‍ ട്രാഫിക്‌ പരിഷ്കാരമേര്‍പ്പെടുത്തുമെന്നും സണ്ണി ജോസഫ്‌ പറഞ്ഞു. അസോസിയേഷന്‍ മെമ്പര്‍ഷിപ്പ്‌ വിതരണം ഇ.കുഞ്ഞാപ്പുവിന്‌ മെമ്പര്‍ഷിപ്പ്‌ നല്‍കി കീഴൂറ്‍ ചാവശ്ശേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.അബ്ദുള്‍ റഷീദ്‌ നിര്‍വഹിച്ചു. ജില്ലയില്‍ ആദ്യമായാണ്‌ സ്വകാര്യവാഹന ഉടമകള്‍ക്ക്‌ ഒരു പൊതുവേദി ഉണ്ടാകുന്നത്‌. ഇരിട്ടിയില്‍ ചില സാമൂഹ്യദ്രോഹികള്‍ സ്വകാര്യ വാഹനങ്ങള്‍ നശിപ്പിക്കുന്നത്‌ പതിവായതിനെ തുടര്‍ന്നാണ്‌ ഒരു സംഘടന ഉണ്ടാക്കുന്നതിനുള്ള നീക്കം തുടങ്ങിയത്‌. പരിപാടിയില്‍ ബാബുരാജ്‌ ഉളിക്കല്‍, ആര്‍.കെ.മോഹന്‍ദാസ്‌, പി.സി.മുഹമ്മദ്‌, ഷാജി.കെ.ജോസ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.