അഷ്ടമി: വൈക്കത്ത് ഗതാഗത നിയന്ത്രണം

Friday 27 November 2015 10:44 pm IST

വൈക്കം: അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗതനിയന്ത്രണമേര്‍പ്പെടുത്തി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വെച്ചൂര്‍ ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും ചേരുംചുവട്, മുരിയന്‍കുളങ്ങര, പുളിംചുവട്, വലിയകവല വഴി ബസ് സ്റ്റാന്റ് ഭാഗത്തേക്ക് പോകണം. വെച്ചൂര്‍, ടി.വി പുരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുളിംചുവട്, മുരിയന്‍കുളങ്ങര, ആറാട്ടുകുളങ്ങര, അയ്യര്‍കുളങ്ങര, കവരപ്പാടി, തോട്ടുവക്കം വഴി മടങ്ങിപ്പോകണം. ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ ടി.വി പുരം, മൂത്തേടത്തുകാവ് ഭാഗങ്ങളില്‍ നിന്നുവരുന്ന ബസുകള്‍ തോട്ടുവക്കത്ത് സര്‍വീസ് അവസാനിപ്പിക്കേണ്ടതും അവിടെനിന്നും മടങ്ങിപ്പോകേണ്ടതുമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലേക്ക് വാഹനങ്ങള്‍ക്കൊന്നും പ്രവേശനം ഉണ്ടായിരിക്കില്ല. ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട്, വലിയകവല വാര്‍വിന്‍ സ്‌ക്കൂളിന് എതിര്‍വശത്തുള്ള ഗ്രൗണ്ട്, വാഴമനയിലും ലിങ്ക് റോഡിന് ഇരുവശവുമുള്ള ഗ്രൗണ്ടുകള്‍, ആശ്രമം സ്‌ക്കൂളിലും, സീതാറാം ഓഡിറ്റോറിയത്തിന് എതിര്‍വശത്തുള്ള ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. ക്ഷേത്രം കോമ്പൗണ്ടില്‍ വിപുലമായ പോലീസ് കണ്‍ട്രോള്‍ റൂം, വടക്കേനടയില്‍ പോലീസ് എയ്ഡ്‌പോസ്റ്റ്, ദളവാക്കുളം, അന്ധകാരതോട്, ബോട്ടുജെട്ടി എന്നിവിടങ്ങളില്‍ വാച്ച് ടവര്‍ കം പോലീസ് എയ്ഡ് പോസ്റ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. അറുന്നൂറോളം പോലീസുകാരെയാണ് അഷ്ടമിയോടനുബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. ക്ഷേത്രവും പരിസരവും ശക്തമായ ക്യാമറ നിരീക്ഷണത്തിലാണെന്ന് പാലാ ഡിവൈ.എസ്.പി ഡി.എസ് സുനീഷ്ബാബു അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.