കടുത്തുരുത്തി: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നാല് ആടുകള്‍ ചത്തു. ഞീഴൂര്‍ കളപ്പുരത്തൊടിയില് ബേബിയുടെ ആടുകളാണ് ചത്തത്. വീട്ടുവളപ്പില്‍ കെട്ടിയിട്ടിരുന്ന ആടുകളെ അഞ്ചോളംവരുന്ന തെരുവ് നായ്ക്കള്‍ കടിച്ചുകീറുകയായിരുന്നു. 2 ആടുകള്‍ക്ക് ഗുരുതരമായ മുറിവ് പറ്റിയിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ആടുകളുടെ ബഹളം കേട്ട് ഓടിയെത്തിയ ബേബിയുടെ നേരെയും നായ്ക്കള്‍ കുരച്ച് ചാടിയെങ്കിലും കല്ലും വടിയും ഉപയോഗിച്ച് ഓടിക്കുകയായിരുന്നു. പരിക്കേറ്റ ആടുകളെ വെറ്റിനറി ഡോക്ടറെക്കൊണ്ടുവന്ന് ചികിത്സിപ്പിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: