അമീര്ഖാന് എന്ന വ്യക്തിയെ ഇന്നത്തെ നിലയിലാക്കിയത് ഭാരതമാണ്. ഇവിടെനിന്ന് നേടിയ കണക്കില്ലാത്ത പണത്തില്‍ പുളച്ചു മദിച്ചുനടന്നപ്പോള് തോന്നിയതാകും ഈ അസഹിഷ്ണുത. എന്താണ് ഇതില്‍ നിന്നും അവര്‍ ഉദ്ദേശിച്ചത്? ഭാരതത്തില്‍ നിന്നും പാക്കിസ്ഥാനിലേക്കു ചേക്കേറിയാല്‍ അവിടെ മതേതരത്വവും സമാധാനവും തരുന്ന വെള്ളരിപ്രാവുകള്‍ മാത്രമാണോ ഉള്ളതെന്നോ! ഭാരതത്തില്‍ താങ്കള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സമാധാനവും ഇവിടുത്തെ ജനങ്ങള്‍ നിങ്ങളോടുകാണിക്കുന്ന ആദരവും ബഹുമാനവും വേറെ ഒരു രാജ്യത്തുനിന്നും ലഭിക്കുന്നതല്ല.
സനീഷ് ടി. പി
മാരകരോഗങ്ങള്‍ക്ക് ഭാരതത്തില്‍ മരുന്നില്ലെങ്കില്‍ വിദേശ രാജ്യങ്ങളില്‍ അന്വേഷിക്കണം. അല്ലാതെ അതും പൊക്കി മാതൃരാജ്യത്തെ അപമാനിക്കുന്ന നിങ്ങള്‍ എന്താണ് ചെയ്യുന്നത്. നിങ്ങളെ അമീര്ഖാന് എന്ന പേരില്‍ പ്രശസ്തനാക്കിയ രാജ്യത്തെ ഒരുനിമിഷംകൊണ്ട് വിസ്മരിച്ച പ്രവൃത്തിയെ എങ്ങിനെയാകും താങ്കള്‍ നിര്‍വ്വചിക്കുക. ഭാരതം ഒരു മതേതര രാഷ്ട്രമായതുകൊണ്ട് മാത്രമാണ് ഇതിനൊന്നും മറുപടി പറയാതെ താങ്കളുടെ പക്വതക്കുറവായി കണക്കാക്കുന്നത്.
ബാഹുലേയന് കെ. കൃഷ്ണന്‍കുട്ടി
മാറാട് കലാപവും, മാപ്പിള ലഹളയും, നടത്തിയ വിഭാഗക്കാരും, ശബരിമല ക്ഷേത്രം തീയിട്ടു നശിപ്പിച്ച പാതിരിമാരുമാണ് പറയുന്നത് കേരളം ഉദാത്തമായ മതേതര സംസ്ഥാനമാണെന്ന്. കൊള്ളാം, സര്‍ക്കാര്‍തന്നെ നിലനില്‍ക്കുന്നത് മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് വര്‍ഗ്ഗീയ പാര്‍ട്ടികളുടെ താങ്ങോടെയാണ്. ബിജെപി മാത്രം വര്‍ഗ്ഗീയ പാര്‍ട്ടി. ബിജെപിയെ വര്‍ഗ്ഗീയവല്‍ക്കരിച്ച് ജനങ്ങള്‍ക്കുമുന്നില്‍ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥ വര്‍ഗീയശക്തികള്‍. അമീര്‍ഖാനെ പോലൊരു വ്യക്തിത്വം ഇതൊന്നും മനസ്സിലാക്കാതെ അപക്വമായി പ്രതികരിച്ചത് സ്വയം ചെറുതാകുന്നതിനു തുല്യമാണ്.
ബിജു ശിവദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: