ഹസാരെയ്ക്ക്‌ നേരെ ചെന്നൈയില്‍ കരിങ്കൊടി പ്രതിഷേധം

Sunday 18 December 2011 5:10 pm IST

ചെന്നൈ: അന്നാ ഹസാരെയ്ക്ക്‌ നേരെ ചെന്നൈ വിമാനത്താവളത്തില്‍ കരിങ്കൊടി പ്രതിഷേധം. തമിഴ് ചിത്രമായ മുതല്‍വര്‍ മഹാത്‌മയുടെ ഹിന്ദി പതിപ്പായ വെല്‍ക്കം ബാക്ക്‌ ഗാന്ധിയുടെ പ്രത്യേക പ്രദര്‍ശനത്തിനായി ചെന്നൈയില്‍ എത്തിയതായിരുന്നു ഹസാരെ. മക്കള്‍ ശക്തി കക്ഷിയാണ്‌ ഹസാരെയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്‌. സംവരണത്തിന്‌ എതിരായ ഹസാരെയുടെ നിലപാടിനെതിരെയാണ്‌ പ്രതിഷേധമുണ്ടായത്‌. ഹസാരെ മടങ്ങിപ്പോകണമെന്നായിരുന്നു ഇവരുടെ ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട്‌ അഞ്ചുപേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.