പുനലൂര്‍: ബൈക്കില്‍ കടത്താന്‍ ശ്രമിച്ച പാന്‍മസാല പോലീസ് പിടിച്ചെടുത്തു. പ്രതി അറസ്റ്റില്‍. തമിഴ്നാട് സ്വദേശി ശക്തി(37)ആണ് പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചയോടെ വാളക്കോട് ഭാഗത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. ബൈക്കില്‍ ഒളിപ്പിച്ചുവച്ച 240 പാക്കറ്റ് പാന്‍മസാലയാണ് പോലീസ് പിടികൂടിയത്. പാന്‍മസാല കടത്താന്‍ ശ്രമിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം കുന്നിക്കോട് പുളിമുക്ക് ഭാഗത്ത് നിന്നും കടയില്‍ സൂക്ഷിച്ചിരുന്ന പാന്‍മസാല പോലീസ് പിടികൂടിയിരുന്നു. സ്കൂള്‍ പരിസരങ്ങളില്‍ പാന്‍മസാല വില്‍പ്പന വ്യാപകമായിരിക്കുകയാണ്. പുനലൂര്‍, പത്തനാപുരം മേഖലകളിലാണ് വന്‍തോതില്‍ പാന്മസാലവില്പ്പന നടന്നുവരുന്നത്. തമിഴ്നാട്ടില്‍ നിന്നും ഏജന്റുമാര്‍ വഴിയാണ് കിഴക്കന്‍മേഖലയില്‍ സാധനം എത്തിക്കാറുള്ളത്. പുനലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷന്, റയില്‍വെ ഗേറ്റ്, ചെമ്മന്തൂര്‍, പോസ്റ്റ് ഓഫീസ് ജംഗ്ഷന് എന്നിവിടങ്ങളിലാണ് വന്‍തോതില്‍ പാന്‍മസാലയുടെ വില്‍പ്പന നടക്കുന്നത്. ചില പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചും വില്‍പ്പന തകൃതിയാണ്. സ്കൂള്‍ കുട്ടികള്‍ വന്‍തോതില്‍ പാന്‍മസാല ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: