തുളസിത്തറ നിര്‍ബന്ധം

Saturday 28 November 2015 7:21 pm IST

വീടിന്റെനിര്‍മ്മാണം പൂര്‍ത്തിയാവുന്നമുറയ്ക്ക് തുളസിത്തറയും നിര്‍മ്മിയ്ക്കും. ഇത് അലങ്കാരം എന്നതിലുപരി പരമ്പരയാലുള്ള നിര്‍ബന്ധവുമാണ്. തുളസിത്തറ നിര്‍മ്മിയ്ക്കുമ്പോള്‍ കിഴക്കുവശത്തുവേണംസ്ഥാനം കാണാന്‍. വീടിന്റെ ഉമ്മറവാതിലിന് നേരേതന്നെയാണ് അത് നിര്‍മ്മിയ്‌ക്കേണ്ടത്. ഗൃഹത്തിന്റെ വലുപ്പവും മുറ്റത്തിന്റെ കിടപ്പുംനോക്കി അതിനുയോജിച്ച കണക്കനുസരിച്ച് വേണം തുളസിത്തറ പണിയാന്‍. ശുദ്ധമായി സംരക്ഷിക്കുവാനും രണ്ടുനേരവും അതുനനയ്ക്കാനും ശ്രദ്ധിക്കണം. ഒരുകാരണ വശാലും തുളസി ഉണങ്ങാന്‍ ഇടവരരുത്. അത്‌ദോഷമായി നിന്നാല്‍ നിത്യേനനനയ്ക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റിന് ധാരാളം പ്രാണോര്‍ജം അടങ്ങിയിട്ടുണ്ട്. ആ കാറ്റ് വീട്ടിനകത്തേയ്ക്ക് കയറുന്നവിധത്തിലായിരിയ്ക്കണം തുളസിത്തറ. അതിനുതക്ക ഉയരവും അതിനു വേണം. വാസ്തു വിദ്യാവിദഗ്ദ്ധന്റെ ഉപദേശത്താല്‍വേണം നിര്‍മ്മിയ്ക്കാന്‍. നിത്യേന സന്ധ്യയ്ക്ക് തുളസിത്തറയില്‍ വിളക്കുകത്തിച്ചുവയ്ക്കണം. മരുന്നിന്റെ ഉപയോഗത്തിന് ഇത് ഒരുസിദ്ധൗഷധമാണ്. പനിയുള്ളപ്പോള്‍ തുളസിചേര്‍ത്ത ചുക്കുകാപ്പി ചൂടോടെ കഴിക്കുന്നത് ഗുണപ്രദമാണ്. നിത്യേന വയ്ക്കുന്ന ദാഹശമനിയില്‍ തുളസിയിലയും ഉപയോഗിയ്ക്കാം. തുളസി ധാരാളം നില്‍ക്കുന്ന കാണുന്നതുതന്നെ നല്ല ചന്തമുണ്ട്. പൂജാദികാര്യങ്ങള്‍ക്കായി തുളസി ഉത്തമം തന്നെയാണ്. തന്നെയുമല്ല, ഏതുപൂജയ്ക്കും ഇത് നിര്‍ബന്ധവുമാണ്.കഴുത്ത്പൂവ് (തുളസിയുടെ കുമ്പ് ഭാഗം നാലുവിരല്‍ നീളത്തില്‍ മൂന്നെണ്ണം കൂട്ടിക്കെട്ടി)കൊണ്ടാണ് ചന്ദനവും വെള്ളവും മറ്റും അര്‍ച്ചിയ്ക്കുവാന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.