ശുഭാനന്ദ ദര്‍ശനം

Saturday 28 November 2015 7:32 pm IST

ഗുരുകല്പന അനുസരിച്ചു ജീവിക്കുന്ന ഒരു ശിഷ്യന്‍ നന്നാകുന്നതിനു വേണ്ടി ജീവിതം നയിക്കുന്നതും മറ്റുള്ളവരെ നന്നാക്കുന്നതുമാകുന്നു. മറ്റുള്ളവരെ നന്നാക്കുകയെന്നുള്ളത് അറിവും ധര്‍മ്മവും ഉള്ളവരായി സ്വയം ജീവിക്കുന്നതിന് ആര്‍ക്കു പ്രാപ്തിയുണ്ടാകുമോ ആ നിലയില്‍ ജനങ്ങളെ നന്നാക്കുന്നതാണ് ഗുരുവിന്റെ ശിഷ്യന്‍ നന്നാവുക. അവര്‍ നന്നായപ്പോള്‍ അവരല്ല അവര്‍ക്കു വേണ്ടി ജീവിച്ച ആളാണ് നന്നായത്. ജീവിച്ച ആള്‍ നന്നായതു കൊണ്ടു അവനെ വിശ്വസിക്കുന്നു. അവനെ വിശ്വസിക്കുന്നതു കൊണ്ട് അവന്‍ അവരെ വിശ്വസിക്കുന്നു. ഇങ്ങനെ വിശ്വാസത്തില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതിനു സാധിക്കുന്നു. ഇതു സാധിക്കുന്നതാണ് മനുഷ്യജന്മത്തില്‍ സാധിക്കാനുള്ളത്. ഇതിന്റെ സാദ്ധ്യത്തെയാണ് ലോകപ്രകൃതികള്‍ നമ്മെ പഠിപ്പിച്ചു ദിവസേന അനുഭവസ്ഥരാക്കുന്നത്. സ്വര്‍ഗ്ഗത്തിന്റെ ആരംഭം ഈ വ്യവസ്ഥയിലാണ്. ഇതിന്റെ ശേഷം ഹൃദയമാറ്റം മനസ്സുമാറ്റം ഇവകള്‍ തെറ്റു കൂടാതെ സമസ്തവുമായി ഏകനിലെ വിശ്വാസത്താല്‍ ബന്ധിച്ചു ഏകങ്കലേക്കു മാത്രം ജീവിതം നയിക്കുന്നു. ഈ അവസ്ഥയ്ക്കു മറുവശമില്ല. മാറുന്നതിനോ മറിക്കുന്നതിനോ തന്മൂലം സാദ്ധ്യമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.