അമ്പലപ്പുഴ: കെഎസ്ആര് ടിസി സൂപ്പര്‍ഫാസ്റ്റ് ബസിടിച്ച് ബൈക്കിന് പിന്നിലിരുന്ന യുവാവിന് പരിക്കേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂര്‍ പുത്തന്‍പുരയ്ക്കല്‍ സോളമന്റെ മകന് ഡോള്‍വി(20)നാണ് പരിക്കേറ്റത്. ദേശീയപാതയില്‍ പറവൂര്‍ ജങ്ഷനുസമീപം ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം.
മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ യാത്രചെയ്യുന്നതിനിടയില്‍ പിന്നാലെ വന്ന ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമാകെയറില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: