കൊച്ചി: അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗം മേധാവി ഡോ. ഗിരീഷ്കുമാര്‍ കെ.പിക്ക് സെന്റര്‍ ഓഫ് എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു. എമര്‍ജന്‍സി മെഡിസിന് രംഗത്ത് നടത്തിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
സംസ്ഥാന തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് എമര്‍ജന്‍സി വിഭാഗത്തിലെ ഡോ: ശ്രീകൃഷ്ണന് ടി.പിക്ക് സ്റ്റേറ്റ് എക്സലന്‍സ് അവാര്‍ഡ് ഇന്‍ എമര്‍ജന്‍സി മെഡിസിന് ലഭിച്ചു
ഹൈദരാബാദില്‍ നടത്തിയ എമര്‍ജന്‍സി മെഡിസിന് നാഷണല്‍ ലെവല്‍ കോണ്‍ഫറന്‍സിലാണ് അവാര്‍ഡുകള്‍ നല്‍കിയത്. സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന് ഓഫ് ഇന്ത്യയാണ് അവാര്‍ഡുകള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: