ബത്തേരി: വയനാട് വീണ്ടും കടുവാ ഭീതിയില്‍. ഇന്നലെ ഒരു പശുവിനെക്കൂടി ആക്രമിച്ചു. കുപ്പാടി പുത്തന്‍പുരയില്‍ വര്‍ഗ്ഗീസിന്റെ, കുപ്പാടി ഫോറസ്റ്റ് ഓഫീസിനു സമീപം മേഞ്ഞിരുന്ന പശുവിനെ യാണ് ഇന്നലെ ഉച്ചയോടെ കടുവ ആക്രമിച്ചത്. പശുവിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്. ഇതിനോടൊപ്പം കെട്ടിയിട്ടിരുന്ന മറ്റൊരു പശു രക്ഷപ്പെടുകയായിരുന്നു.
ഒരാഴ്ചയ്ക്കിടെ മൂന്ന് പശുക്കളാണ് കടുവ ആക്രമത്തിന് ഇരയായത്. ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണനും ഉയര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും പശുവിന്റെ ഉടമയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിനുശേഷമാണ് പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ പിരിഞ്ഞുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: