കാഞ്ഞിരപ്പള്ളി: കോരുത്തോട് സികെഎംഎച്ച്എസിലെ അഖില കെ.എസും കോട്ടയം എം.ഡി. സെമിനാരിയിലെ ജാക്സണും മേളയിലെ വേഗതയേറിയ താരങ്ങളായി.
100 മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഖില കെ.എസ്. ഒന്നാം സ്ഥാനം നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജാക്സണ് വിജയിയായി. അഖില 200 മീറ്ററിലും 4ഃ100 മീറ്റര്‍ റിലേയിലും ഒന്നാം സ്ഥാനം നേടിയിരുന്നു.
ജീവന് ഗണേഷും ആതിര സോമരാജും മേളയിലെ താരങ്ങള്‍. പുതിയ മീറ്റ് റിക്കോര്ഡടക്കം മൂന്നു സ്വര്‍ണ്ണ മെഡലുകള്‍ ജീവന് കരസ്ഥമാക്കിയപ്പോള്‍ ആതിര നാല് സ്വര്‍ണ്ണമെഡലുകളാണ് നേടിയത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ ലോംങ്ജംപില്‍ മത്സരിച്ച ജീവന് 5.75 മീറ്റര്‍ ചാടി പത്തുവര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ് തിരുത്തിക്കുറിച്ചത്. 100, 200 മീറ്ററുകളിലും സ്വര്‍ണ്ണം കരസ്ഥമാക്കിയാണ് ചങ്ങനാശ്ശേരി കക്കാട്ട് വീട്ടില്‍ ഗണേഷന് -സുഷമ ദമ്പതികളുടെ മകന് മേളയിലെ താരമായത്. ചങ്ങനാശ്ശേരി എസ്.ബി. ഹയര്‍സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കോരുത്തോട് സി. കേശവന് മെമ്മോറിയല്‍ സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയായ ആതിര സോമരാജ് ഹൈ ജെമ്പ്, ലോംഗ്് ജെമ്പ്, ട്രിപ്പിള്‍ ജംപ്, 4 ഃ 100 മീറ്റര്‍ റിലേ എന്നിവയിലാണ് സ്വര്‍ണ്ണം നേടിയത്. കാഞ്ഞിരപ്പള്ളി കപ്പാട് മൂന്നാം മൈല്‍ മടപ്പള്ളിതറയില് മേസ്തിരിപ്പണിക്കാരനായ സോമരാജന്റെയും അംഗന്‍വാടി അധ്യാപികയായ വിശ്വമോഹിനിയുടെയും മകളാണ് ആതിര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: