ശ്രീനഗര്‍: കശ്മീര്‍ അതിശൈത്യത്തില്‍ വിറക്കുന്നു. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം മേഖലകളും അതിശൈത്യത്തിന്റെ പിടിയിലാണ്. ശ്രീനഗറില്‍ താപനില പൂജ്യത്തിലും താഴെ, മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസാണ്.
ശൈത്യകാല സീസണില്‍ ഇതാദ്യമായിട്ടാണ് ഊഷ്മാവ് പൂജ്യം ഡിഗ്രിയില്‍ കുറയുന്നതെന്ന് മീറ്റിയോറൊളജിക്കല് വിഭാഗം വക്താവ് പറഞ്ഞു. ലഡാക്ക് മേഖലയില്‍ സംസ്ഥാനത്തെ ഏറ്റവും താഴ്ന്ന മൈനസ് 7.1 ഡിഗ്രി സെല്‍ഷ്യസിലാണ്. കാര്‍ഗില്‍ ടൗണില്‍ മൈനസ് 6.6 ഡിഗ്രി സെല്‍ഷ്യസാണ്. തെക്കന്‍ പല്‍ഗാം മേഖലകളില്‍ മൈനസ് 3.5 ഡിഗ്രി സെല്‍ഷ്യസാണ്.
കശ്മീര്‍ താഴ്വരയുടെ കാവാടമായ ക്വാസിഗണ്ഡില് റെക്കോഡ് മൈനസ് എട്ട് ഡിഗ്രി സെല്‍ഷ്യസാണ്. വരും ദിവസങ്ങളില്‍ വ്യത്യാസം വന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: