അമലോത്ഭവമാതാവിന്റെ ജൂബിലിത്തിരുനാള്‍

Saturday 28 November 2015 10:46 pm IST

പാലാ: കത്തീഡ്രല്‍, ളാലം പഴയ പള്ളി, ളാലം പുത്തന്‍പള്ളി ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ അമലോത്ഭവമാതാവിന്റെ ജൂബിലിത്തിരുനാള്‍ ടൗണ്‍ കപ്പേളയില്‍ ഡിസംബര്‍ ഒന്നു മുതല്‍ ഒമ്പതു വരെ ആഘോഷിക്കും. ഒന്നിന് രാവിലെ 5.30ന് കുര്‍ബാന, വൈകുന്നേരം 5.15ന് ആഘോഷമായ വിശുദ്ധ കുര്‍ബാന-ഫാ. കുര്യാക്കോസ് തടിക്കപ്പറമ്പില്‍, ആറിന് ളാലം പഴയ പള്ളിയില്‍നിന്ന് ജൂബിലി കപ്പേളയിലേക്ക് തിരുനാള്‍ പതാകയുമായി പ്രദക്ഷിണം, 6.30-ന് കൊടിയേറ്റ്- കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റിയന്‍ കൊല്ലംപറമ്പില്‍, ഏഴിന് ടൗണ്‍ഹാളില്‍ പാലാ സി.വൈ.എം.എല്ലിന്റെ നാടകമേള ഉദ്ഘാടനം, 7.30ന് നാടകം. രണ്ടിന് രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന- ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി, 6.30ന് ജപമാല, ലദീഞ്ഞ്. ഏഴിന് നാടകം. മൂന്നിന് രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന- ഫാ. മാത്യു പിണക്കാട്ട്, 6.30ന് ജപമാല, ലദീഞ്ഞ്, ഏഴിന് നാടകം. നാലിന് രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന- ഫാ. ക്രിസ്റ്റി പന്തലാനി, 6.30ന് ജപമാല, ലദീഞ്ഞ്, ഏഴിന് നാടകം. അഞ്ചിനു രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന- ഫാ.ജോസഫ് കുഴിഞ്ഞാലില്‍, 6.30ന് ജപമാല, ലദീഞ്ഞ്. ആറിനു രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന- ളാലം പുത്തന്‍പള്ളി വികാരി ഫാ. അഗസ്റ്റിന്‍ അരഞ്ഞാണിപുത്തന്‍പുര, 6.30ന് ജപമാല, ലദീഞ്ഞ്. 7.00ന് നാടകം. ഏഴിനു രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന- ളാലം പള്ളി വികാരി ഫാ.സെബാസ്റ്റിയന്‍ പടിയ്ക്കക്കുഴുപ്പില്‍, 10ന് ചെണ്ടമേളം, ബാന്റുമേളം, 11ന് തിരുനാള്‍ പന്തലില്‍ തിരുസ്വരൂപ പ്രതിഷ്ഠ, വൈകുന്നേരം ആറിന് പ്രദക്ഷിണം, ലദീഞ്ഞ്- ഫാ. ജോസ് വള്ളോംപുരയിടം, പ്രസംഗം- റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, 8ന് നാടകം. തിരുനാള്‍ദിനമായ എട്ടിനു രാവിലെ 6.30ന് സുറിയാനി കുര്‍ബാന, സന്ദേശം- ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. എട്ടിന് പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരിയന്‍ റാലി, 10.30 നു തിരുനാള്‍ കുര്‍ബാന. ഉച്ചയ്ക്ക് 12ന് സിവൈഎംഎല്ലിന്റെ ആഭിമുഖ്യത്തില്‍ ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം, 12.30ന് ജൂബിലിയാഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ബൈബിള്‍ ടാബ്ലോ മത്സരം, വൈകുന്നേരം 4.30ന് തിരുനാള്‍ പ്രദക്ഷിണം. 9.00ന് സെന്റ് തോമസ് സ്‌കൂള്‍ മൈതാനത്ത് മെഗാഷോയും ഗാനമേളയും. ഒമ്പതിനു രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, 11.15ന് തിരുനാളിന് സമാപനം കുറിച്ച് മാതാവിന്റെ തിരുസ്വരൂപം കപ്പേളയില്‍ പ്രതിഷ്ഠിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ളാലം പുത്തന്‍ പള്ളി വികാരി ഫാ.അഗസ്റ്റിന്‍ അരഞ്ഞാണിപുത്തന്‍പുര, ളാലം പഴയപള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.