അടിയന്തരാവസ്ഥ പീഡിതരുടെ ജില്ലാസംഗമം ഇന്ന് കൂത്തുപറമ്പില്‍

Saturday 28 November 2015 10:56 pm IST

കൂത്തുപറമ്പ്: അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍ സി വിക്ടിംസിന്റെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥാ പീഡിതരുടെ കണ്ണൂര്‍ ജില്ലാ സംഗമം ഇന്ന് കൂത്തുപറമ്പില്‍ നടക്കും. കാലത്ത് 10 മണി മുതല്‍ ഡോ.പി.വിജയന്‍ നഗറില്‍ (തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂള്‍) നടക്കുന്ന സംഗമത്തില്‍ മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് പ്രസിഡണ്ട് ആര്‍.രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍, ആര്‍എസ്എസ് വിഭാഗ് പ്രചാരക് കെ.ഗിരീഷ്, ബിജെപി സംസ്ഥാന സെക്രട്ടറി പി.രാഘവന്‍, ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, എ.ദാമോദരന്‍, സ്വാഗത സംഘം കണ്‍വീനര്‍മാരായ പി.രവീന്ദ്രന്‍, കെ.സി.ബാലന്‍, എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് അടിയന്തിരാവിസ്ഥ വിരുദ്ധ സമരം അനുഭവങ്ങള്‍ അനുസ്മരണം പരിപാടി നടക്കും. 11.30ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍.മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.എന്‍. നാരായണന്‍ മാസ്റ്റര്‍ നാറാത്ത് അധ്യക്ഷത വഹിക്കും. കെ.വിജയന്‍ മാസ്റ്റര്‍ പുന്നാട്, എം.വി.പത്മനാഭന്‍ എന്നിവര്‍ സംസാരിക്കും. ഉച്ചകഴിഞ്ഞ് 2.30ന് അന്തരിച്ച സമര സേനാനികള്‍ക്ക് സ്മരണാഞ്ജലിയും കുടുംബാംഗങ്ങളെ ആദരിക്കലും നടക്കും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. സ്വാഗതസംഘം ചെയര്‍മാന്‍ സി.എച്ച്.ബാലന്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം സംഘടനാ സന്ദേശം നല്‍കും. തുടര്‍ന്ന് ജില്ലാ കമ്മറ്റി രൂപീകരണം നടക്കും. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രഗേഷ്, ജില്ലാ സേവാ പ്രമുഖ് എം.പി.പുരുഷോത്തമന്‍, സി.ഗംഗാധരന്‍ മാസ്റ്റര്‍, യു.കുമാരന്‍ എന്നിവര്‍ സംസാരിക്കും. വൈകുന്നേരം 3.30ന് നടക്കുന്ന സമാപന സമ്മേളനം ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന്‍ മാനന്തേരി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. കെ.ജയപ്രകാശന്‍, ജനറല്‍ കണ്‍വീനര്‍ യു.മോഹന്‍ദാസ് എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.