കാരിക്കോട്: കഴിഞ്ഞ രണ്ടുദിവസമായി കാരിക്കോട് സരസ്വതി വിദ്യാമന്ദിറില്‍ നടന്നുവന്ന ജില്ലാ കലോത്സവത്തില്‍ 824 പോയിന്റോടെ ഓവറോള്‍ കിരീടം പള്ളിക്കത്തോട് അരവിന്ദവിദ്യാമന്ദിര് കരസ്ഥമാക്കി. 748 പോയിന്റ് കരസ്ഥമാക്കിയ കരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിറിനാണ് 2-ാം സ്ഥാനം. മൂന്നാം സ്ഥാനത്തെത്തിയ കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്കൂളിന് 620 പോയിന്റുകള്‍ ലഭിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ ബി.അനില്‍കുമാര്‍ അദ്ധ്യക്ഷ വഹിച്ച സമാപനസമ്മേളനത്തില്‍ എച്ച്എന്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ കെ.കെ.സുരേഷ്കുമാര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിക്കും. സിനിമാതാരം ബിന്ദു രാമകൃഷ്ണന്, ശ്രീകുമാര്‍.എസ്, ശാലിനി മോഹന്‍, കെ.ആര്.റജി, എന്‍.മധു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: