ഭാവിയെക്കുറിച്ച് ദീര്‍ഘദര്‍ശിത്വം പ്രകടിപ്പിച്ച മഹാനായിരുന്നു അംബേദ്കര്‍: സി.സദാനന്ദന്‍ മാസ്റ്റര്‍

Saturday 28 November 2015 10:55 pm IST

കോട്ടയം: സമകാലീന ഭാരതത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഭാവിയെക്കുറിച്ച് ദീര്‍ഘദര്‍ശിത്വം പ്രകടിപ്പിച്ച മഹാനായിരുന്നു അംബേദ്കറെന്ന് എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം കോട്ടയം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സദ്ഗമയ ത്രിദിന പ്രഭാഷണ പരമ്പരയുടെ അവസാനദിനത്തില്‍ ജാതി, രാഷ്ട്രീയം, ദേശീയത അംബേദ്കറുടെ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ അനുഭവവേദ്യമായ യാഥാര്‍ത്ഥ്യങ്ങളോട് സുധീരം പ്രതീകരിച്ച അംബേദ്കര്‍ ഭാരതം അഭിമുഖീകരിക്കാന്‍ പോകുന്ന പ്രതിനസന്ധികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആനുകാലിക ഭാരതത്തില്‍ ഉയര്‍ന്നുവരുന്ന ആശയക്കുഴപ്പങ്ങളും വീക്ഷണവൈകല്യങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും ശരിയായ തലത്തില്‍ നിന്നുകൊണ്ട് വേണം പരിഹരിക്കാന്‍. ജാതി വേര്‍തിരിവുകളും രാഷ്ട്രീയ കാഴ്ചപ്പാടുകളും ദേശീയ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാകുനന്ന ഖേദകരമാകുന്ന സാഹചര്യം നിലവിലുണ്ട്. വികലമനസുകളില്‍ കല്‍പ്പിക്കപ്പെടുന്ന അയഥാര്‍ത്ഥമായ വിഷയങ്ങളുയര്‍ത്തി ദേശവാസികളുടെ ആത്മവിശ്വാസവും ഐക്യവും തകര്‍ക്കുന്നതിലേക്ക് നയിക്കും. ഈ സാഹചര്യം മറികടക്കാന്‍ അംബേദ്കറുടെ കാഴ്ചപ്പാടുകള്‍ സഹായിക്കും. അംബേദ്കറെ അനുസ്മരിക്കുന്നതിനായി ഭരണഘടനയുടെ 125-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളതന്നെ തെരഞ്ഞെടുത്തത് ഉചിതമായെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.ശശികുമാര്‍ പി.ആര്‍.നായര്‍ അദ്ധ്യക്ഷത വഹിച്ചു. അരുണ്‍ മോഹന്‍ സ്വാഗതവും രാജേഷ്.പി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.