കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 35-ാമത് ഭാഗവത സപ്താഹ മഹോത്സവത്തിന്റെ വിളംബര സമ്മേളനം നടത്തി. സമ്മേളനം കോട്ടയം ഡിവൈഎസ്പി വി.അജിത്ത് ഉദ്ഘാടനം ചെയ്തു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് വി.ജി. രാമചന്ദ്രന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രമേല്‍ശാന്തി അനൂപ് കൃഷ്ണന് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍ പ്രഭാഷണം നടത്തി. വിഎച്ച്പി ജില്ലാ രക്ഷാധികാരി എം.വി.എം. നായര്‍, വൈസ് പ്രസിഡന്റ് രമണി രാജേന്ദ്രന്‍പിള്ള, ബ്രാഹ്മണ സമൂഹമഠം പ്രസിഡന്റ് എച്ച്. രാമനാഥന്, റവന്യൂ ജില്ലാ സംഘടനാ സെക്രട്ടറി പി.കെ. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രസേവാ സമിതി സെക്രട്ടറി ബിനു ആര് വാര്യര്‍ സ്വാഗതവും വിഎച്ച്പി പ്രഖണ്ഡ് സെക്രട്ടറി സതീഷ് കാഞ്ഞിരം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: