ചങ്ങനാശേരി: വൈഡബ്ല്യൂസിഎയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാര്‍ക്കും യുവതലമുറയ്ക്കും പ്രയോജനകരമായി തീരണമെന്ന് അസ്സി. കലക്ടര്‍ ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. വൈഡബ്ല്യൂസിഎയുടെ സൗത്ത് വെസ്റ്റ് റീജണല്‍ കോണ്ഫറന്സ്ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീശാക്തീകരണത്തിലൂടെ അതിന് സാധിക്കും. ഇന്നത്തെ ലോകം കമ്പോളവത്ക്കരണത്തിന്റെയും ലാഭചിന്തകളുടേതുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതില്‍ നിന്നും യുവതലമുറയ്ക്ക് ലക്ഷ്യബോധത്തോടും മൂല്യബോധത്തിലും ജീവിക്കുന്നതിനുള്ള ബോധ്യം വൈഡബ്ല്യൂസിഎക്ക് ചെയ്യുവാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
മലങ്കര സിറിയന്‍ ക്നാനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്സേവേറിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. ചങ്ങനാശേരി വൈഡബ്ല്യൂസിഎ പ്രസിഡന്റ് മരീനാ തരകന്, അഖിലേന്ത്യാ പ്രസിഡന്റ് ഡോ.ശകുന്തള ഡേവിഡ്, നാഷണല്‍ ജനറല്‍ സെക്രട്ടറി മിസ്. വിനോദിനി മോസസ്, സൗത്ത് വെസ്റ്റ് വൈസ് പ്രസിഡന്റ് ലതാമാമ്മന്, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ മിസ്ബെറ്റി ഐപ്പ്, സെലിന് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: