ഡിസംബര്‍ ഒന്നിന് ലോക എയ്ഡ്‌സ് ദിനം

Saturday 28 November 2015 10:58 pm IST

കണ്ണൂര്‍: ഡിസംബര്‍ ഒന്നിന് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സമിതി കണ്ണൂര്‍, ചോലയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, മറ്റ് വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ചോല ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 30ന് വൈകീട്ട് ആറിന് പഴയബസ് സ്റ്റാന്റില്‍ ഷെറി സംവിധാനം ചെയ്ത് ഡോക്യുമെന്റട്രിക് പുരസ്‌കാരം ലഭിച്ച റെഡ്, ബ്ലൂ, ഗ്രീന്‍, യെല്ലോ ഡോക്യുമെന്‍ട്രി പ്രദര്‍ശനവും അതിന്റെ സംവിധായകന്‍ ഷെറി, ക്യാമറാമാന്‍ ജലീല്‍ ബാദുഷ, പ്രൊഡ്യൂസര്‍ ഇ പി ദിനേശന്‍, ചോല പ്രസിഡന്റ് മുനീറ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ ബാലകിരണ്‍ ഉപഹാരം നല്‍കി പരിപാടികളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. ഡിസംബര്‍ ഒന്നിന് കാലത്ത് പത്തരക്ക് പഴയ ബസ്സ്റ്റാന്റില്‍ റെഡ് റിബണ്‍ കാമ്പയിന്‍, ബോധവല്‍കരണപരിപാടി, രക്തദാനം എന്നിവ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ.ടി.ശശി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സെന്‍ട്രല്‍ പ്രിസണ്‍ വനിത ജയില്‍ അന്തേവാസികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും പരിശീലന പരിപാടിയും നടത്തും. വൈകീട്ട് ആറിന് ജനപ്രതിനിധികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, മുനിസിപ്പല്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍, ലൈബ്രറി പ്രവര്‍ത്തകര്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി, ഓട്ടോ തൊഴിലാളികള്‍, മറ്റ് തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുക്കും. സന്നദ്ധ രക്തദാനത്തിന് താത്പര്യമുള്ള വ്യക്തികളും ക്ലബ്ബുകളും ഡിസംബര്‍ ഒന്നിന് കാലത്ത് പഴയ ബസ് സ്റ്റാന്റില്‍ എത്തിച്ചേരണം.രക്തദാനം ചെയ്യുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847949444, 0497 2734571. പത്രസമ്മേളനത്തില്‍ പി.എം.സാജിദ്, വി.പി.മുനീറ, വി.ആര്‍.രചന, വി. പി.ശേഷ്മ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.