കണ്ണൂര്‍: കാലടി സര്‍വ്വകലാ ശാലയുടെ പയ്യന്നൂര്‍ പ്രദേശിക കേന്ദ്രത്തിലെ അധ്യാപികയായ പി.സി.ഷല്നയുടെ പത്ത് പവന് സ്വര്‍ണ്ണാഭരണം തീവണ്ടി യാത്രക്കിടെ കവര്‍ന്നു. ഭുവനേശ്വര്‍-ചെന്നെ സൂപ്പര്‍ ഫാസ്റ്റിലാണ് സംഭവം. യുവതി ഭര്‍തൃ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. ബാഗില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണം ഭുവനേശ്വറില്‍ വെച്ചാണ് അപഹരിച്ചത്. എന്നാല്‍ സംഭവം അവിടത്തെ ടിടി ആറോട് പറഞ്ഞപ്പോള്‍ ചെന്നൈയില്‍ പരാതി നല്‍കാനാണ് പറഞ്ഞത്. എന്നാല്‍ യുവതി കണ്ണൂരിലെത്തിയപ്പോള്‍ ഇവിടുത്തെ റെയില്‍വെ പോലീസില്‍ പാതിപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: