ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് വിതരണം 20ന്

Saturday 28 November 2015 10:59 pm IST

കണ്ണൂര്‍: ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ട കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്റോവ്‌മെന്റ് വിതരണോദ്ഘാടനം ഡിസംബര്‍ 20ന് തലശ്ശേരിയില്‍ വെച്ച് നടക്കും. പ്രിയ നേതാവിന്റെ ഉജ്ജ്വല സ്മരണയ്ക്കായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ആ അനശ്വര കര്‍മ്മഭടന്റെ സ്മരണയ്ക്കായി എന്‍ടിയു സംസ്ഥാന സമിതി ഏര്‍പ്പെടുത്തുന്ന എന്റോവ്‌മെന്റ് വിജയിപ്പിക്കുന്നതിന് പരിവാര്‍ പ്രസ്ഥാനങ്ങളുടെ നിര്‍ലോഭമായ പിന്തുണ ആവശ്യമാണ്. എന്റോവ്‌മെന്റ് സ്വരൂപിക്കുന്നതിനും എന്റോവ്‌മെന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് നടത്തുന്നതിനും വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണം 29ന് 4 മണിക്ക് തലശ്ശേരി സംഘകാര്യാലയത്തില്‍ നടത്തും. സ്വാഗത സംഘ രൂപീകരണത്തില്‍ മുഴുവന്‍ ആള്‍ക്കാരും പങ്കെടുക്കണമെന്ന് എന്‍ടുയു ജില്ലാ പ്രസിഡണ്ട് എം.ടി.സുരേഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.