സായുധസേന പതാകദിനം ഏഴിന്

Saturday 28 November 2015 11:03 pm IST

കണ്ണൂര്‍: സായുധസേനാ പതാകദിനം ഡിസംബര്‍ 7ന് ജില്ലയില്‍ ആചരിക്കും. ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തിലുള്ള ദിനാചരണം രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട. കേണല്‍ എന്‍വിജി നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. മുംബൈ ഭീകരാക്രമണത്തില്‍ സാരമായി പരിക്കേറ്റ ധീര സൈനികന്‍ ഹവില്‍ദാര്‍ പി വി മനീഷ് സായുധസേന പതാകദിന സന്ദേശം നല്‍കും. സൈനിക സ്മരണിക 2015 ജില്ലാതല പ്രകാശനം ആര്‍ടിഒ സി ജെ പോള്‍സണ്‍ നിര്‍വഹിക്കും. ചടങ്ങില്‍ 1965 ലെ പാക്കിസ്ഥാന്‍ യുദ്ധത്തിലെ വീരനാരികളെ ആദരിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം നടത്തുകയും ചെയ്യും. പരിപാടിക്ക് മുന്നോടിയായി രാവിലെ 10.40 ന് യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.