കൊച്ചി: വിശ്വഹിന്ദുപരിഷത്ത് നേതാവായിരുന്ന അശോക് സിംഗാളിന് ദീപ്തമായ ശ്രദ്ധാഞ്ജലി. കലൂര്‍ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്, ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്, സ്വാമി അനഘാമൃതചൈതന്യ, സ്വാമി സനാതനാനന്ദപുരി, വിഎച്ച്പി ദേശീയ ഉപാധ്യക്ഷന്‍ കെ.വി. മദനന്, ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്കപ്രമുഖ് എ.ആര്. മോഹനന്, വിഎച്ച്പി ദേശീയ ജോയിന്റ് സെക്രട്ടറി ദേവജിഭായി റാവത്ത്, ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍, കേന്ദ്രീയ സമിതിയംഗം ജസ്റ്റിസ് എം. രാമചന്ദ്രന്, ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗവന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, അഡ്വ. പി.എസ്. ഗോപിനാഥ്, എ.സി. ഗോപിനാഥ് തുടങ്ങിയവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: