നെയ്യാറ്റിന്‍കര : ഇടതു-വലതു മുന്നണികള്‍ ശ്രമിക്കുന്നത് കേരളത്തില്‍ ശക്തമായി വരുന്ന ഹിന്ദുമുന്നേറ്റം തടയാനാണെന്ന് രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്തസഹകാര്യവാഹ് എം. രാധാകൃഷ്ണന് പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. കാലങ്ങള്‍ പിന്നിടുമ്പോള്‍ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി മാറുകയാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് ഉണ്ടായ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാനതല ദ്വിദിന ശില്പശാലയില് കമ്മ്യൂണിസത്തിന്റെ ഹിന്ദു വിരുദ്ധ സമീപനങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്നത്തു പത്മനാഭനും ആര്. ശങ്കറും ഒത്തുചേര്‍ന്ന് ഹിന്ദുമുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ ഈ ഹിന്ദു കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റ് തീവ്രവാദികള്‍ ഇപ്പോഴുണ്ടാകുന്ന ഹിന്ദു മുന്നേറ്റത്തെ തടയാനും ശ്രമിക്കുകയാണ്.
തെരഞ്ഞെടുപ്പിന് മുമ്പ് എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ടിനെ ഭയക്കാത്ത ഇടതു-വലതു മുന്നണികള്‍ തെരഞ്ഞെടുപ്പിന് ശേഷം ഈ ബന്ധത്തെ തകര്‍ക്കാന്‍ ഒന്നിക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: