മുല്ലപ്പെരിയാര്‍ ഡാമില്‍ ഉപസമിതിയുടെ പരിശോധന; നാല് ബ്ലോക്കുകളിലും ബേബി ഡാമിലും ചോര്‍ച്ച കൂടി

Sunday 29 November 2015 1:49 am IST

ഇടുക്കി: മുല്ലപ്പെരിയാര്‍ ഉപസമിതി മുല്ലപ്പെരിയാര്‍ ഡാമില്‍ നടത്തിയ പരിശോധനയില്‍  ഡാമിന്റെ നാല് ബ്ലോക്കുകളിലും ബേബി ഡാമിലും ചോര്‍ച്ച കൂടിയതായി കണ്ടെത്തി. ഷട്ടര്‍ പ്രവര്‍ത്തിച്ച് കാണിക്കണമെന്ന കേരളത്തിന്റെ പ്രതിനിധികളുടെ ആവശ്യം അംഗീകരിക്കാന്‍ തമിഴ്‌നാട് തയ്യാറായില്ല. ജലനിരപ്പ് 138.35 അടിയായി ഉയര്‍ന്നിരിക്കുകയാണ്. നാല് മാസം കൂടിയാണ് ഉപസമിതി ഡാം സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ തവണ 136 അടിയായി ജലനിരപ്പ് ഉര്‍ന്നപ്പോള്‍ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ച് കാണിക്കുന്നതിന് തമിഴ്‌നാട് തയ്യാറായിരുന്നു. കേരളത്തിന്റെ നിരന്തരമായുളള ആവശ്യം പരിഗണിച്ചാണ് അന്ന് ഇതിന് തയ്യാറായത്. എന്നാല്‍ ജലനിരപ്പ് 138 അടി കഴിഞ്ഞിട്ടും ഷട്ടര്‍ പ്രവര്‍ത്തിച്ച് കാണിക്കാന്‍ തമിഴ്‌നാട് തയ്യാറാകുന്നില്ല.കേരളത്തിന്റെ പ്രതിനിധികളായ ഹരീഷ് ഉമ്പര്‍ജി, ജോര്‍ജ്ജ് ഡാനിയേല്‍, എന്‍ എസ് പ്രസീദ് തുടങ്ങിയവര്‍ വളളക്കടവ് റോഡ് മാര്‍ഗ്ഗമാണ് മുല്ലപ്പെരിയാര്‍ ഡാമിലെത്തിയത്. തമിഴ്‌നാടിന്റെ പ്രതിനിധികളായ സെവന്ദരം, മാധവന്‍ എന്നിവര്‍ തമിഴ് നാടിന്റെ ബോട്ടിലും ഡാമിലെത്തി. ഇന്നും ഉപസമിതി പരിശോധന തുടരും. നാളെ മേല്‍നോട്ടസമിതി ഡാം സന്ദര്‍ശിക്കും. വൈഗ ഡാമിലേക്ക് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് കുറഞ്ഞ അളവിലായതിനാലാണ് ഡാമിലെ ജലനിരപ്പ് ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.