തൊടുപുഴ മുട്ടത്ത് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Sunday 29 November 2015 11:10 am IST

തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാറില്‍ സഞ്ചരിച്ചിരുന്ന മുണ്ടക്കയം സ്വദേശികളായ അന്നമ്മ(55) കാര്‍ െ്രെഡവര്‍ ബോബി (24) എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്നവരും പരിക്കേറ്റവരുമായ മറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.