ഓച്ചിറ പന്ത്രണ്ടുവിളക്ക് മഹോത്സവം സമാപിച്ചു

Sunday 29 November 2015 11:54 am IST

ഓച്ചിറ: വൃശ്ചികോത്സവത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ നടന്ന പന്ത്രണ്ട് വിളക്ക് മഹോത്സവം സമാപിച്ചു. വ്രതശുദ്ധിയുടെ നിറവില്‍ ഭക്തജനങ്ങള്‍ ശനിയാഴ്ച ഭജനക്കുടിലുകള്‍ ഒഴിഞ്ഞു. ഓച്ചിറ പരബ്രഹ്മക്ഷേത്രം എന്നും വൈവിധ്യങ്ങളുടെ കലവറയാണ്. പടനിലത്തെ ഓരോ മണല്‍ത്തരിയിലും പരബ്രഹ്മം കുടിയിരിക്കുന്നു എന്ന വിശ്വാസമാണ് ഇവിടെ എത്തു ഓരോ ഭക്തര്‍ക്കുമുള്ളത്. അതിനാല്‍തന്നെ ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം ഭക്തര്‍ക്ക് എന്നും പുണ്യദിനങ്ങളാണ്. വൃശ്ചികം ഒന്നിന് ആല്‍ത്തറയിലെ വിളക്കില്‍ നിന്നും അഗ്നി പകര്‍ന്ന് ഓരോ കുടിലുകളിലും ദീപം തെളിയിക്കുന്നതോടെ വ്രതശുദ്ധിയുടെ രാപ്പകലുകള്‍ ആരംഭിക്കുകയായിരുന്നു. പന്ത്രണ്ട് ദിനരാത്രങ്ങള്‍ ചിട്ടയായ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം ശനിയാഴ്ച ഉച്ചയോടെ ഭക്തര്‍ ഭജനകുടിലുകള്‍ ഒഴിഞ്ഞു. പടനിലത്തും ആല്‍ത്തറകളിലും'ഭക്തര്‍ സായംസന്ധ്യക്ക് ദീപം തെളിയിച്ച് പരബ്രഹ്മ മൂര്‍ത്തിയെ വണങ്ങി സായൂജ്യമടഞ്ഞു. ഇതോടെ ഈ വര്‍ഷത്തെ പന്ത്രണ്ട് വിളക്ക് മഹോത്സവം സമാപിച്ചു. അടുത്തവര്‍ഷവും ഈ പുണ്യദിനങ്ങളില്‍ എത്തിച്ചേരുവാന്‍ കഴിയണമേ എന്ന പ്രാര്‍ത്ഥനയോടെയാണ് ഭക്തര്‍ പടനിലത്തുനിന്നും മടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.