ഹൈദരാബാദ്: തെലുങ്കാനയിലെ മേധക്കില്‍ കുഴല്‍ കിണറില്‍ വീണ ഒരു വയസുകാരന് രാകേഷ് മരിച്ചു. 20മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തി നൊടുവിലാണ് കുട്ടിയുടെ മൃതദേഹം കുഴല്‍ കിണറില്‍ നിന്ന് പുറത്തെടുത്തത്.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കുഞ്ഞ് 30 അടി താഴ്ചയുളള കിണറ്റിലേക്ക് വീണത്. മാതാപിതാക്കള്‍ പണിയെടുക്കുന്ന പാടത്തിനു സമീപം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി കിണറ്റിലേക്ക് വീണത്. ഉടന്‍ തന്നെ പോലീസും വൈദ്യസംഘവും സ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തിയിരുന്നു.
അയല്‍വാസി കുഴിച്ച കിണറ്റിലാണ് കുട്ടി വീണത്. വെള്ളം കിട്ടാത്തതിനെത്തുടര്‍ന്ന് ഉപയോഗ ശൂന്യമായി കിടന്ന കിണറ്റിലാണ് കുട്ടി അബദ്ധത്തില്‍ വീണത്. ഉപയോഗശൂന്യമായെങ്കിലും കിണര്‍ മൂടാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് സമീപവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: