കൊല്ലം: കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ആര്യങ്കാവില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ ഇന്ന് പുലര്‍ച്ചെ കല്ലേറുണ്ടായി. ആര്യങ്കാവിനടുത്ത് പുളിയറയിലാണ് ബസുകള്‍ക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള സര്‍വീസുകള്‍ കെ.എസ്.ആര്.ടി.സി നിര്‍ത്തിവച്ചു.
പുലര്‍ച്ചെ അഞ്ചുമണിക്കാണു ആക്രമണം നടന്നത്. ആക്രമണ ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ കേരള രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: