ദമാസ്കസ് :ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍നിന്നും തുര്‍ക്കി എണ്ണ വാങ്ങുന്നുണ്ടെന്ന് സിറിയ. എണ്ണ ഇറക്കുമതിയുടെ അളവ് അടുത്തിടെ തുര്‍ക്കി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ഐഎസിന്റെ പല ഉത്പ്പന്നങ്ങളും വിറ്റഴിക്കുന്നത് ഇവിടെയാണെന്നും സിറിയന്‍ ആര്‍മി ജനറല്‍ കമാന്‍ഡ് സനായില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്. സിറിയന്‍ – തുര്‍ക്കി അതിര്‍ത്തിയില്‍ ഭീകരര്‍ക്ക് സ്വതന്ത്ര സഞ്ചാരത്തിനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്.
മാനുഷിക പരിഗണനയുള്ളതായി തുര്‍ക്കി ഭരണകൂടം നടിക്കുന്നതാണെന്നും അത്തരത്തില്‍ ഒരു വൈകാരിക ചിന്തകളും ഇല്ലെന്നും സിറിയ അറിയിച്ചു. സിറിയന്‍ -ടര്‍ക്കിഷ് അതിര്‍ത്തിയിലൂടെയാണ് ഭൂരിഭാഗം ഐഎസ് ഭീകരരും യൂറോപ്പിലേക്ക് കടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: