ചേര്‍ത്തല: സമീക്ഷാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഏകദിന അയ്യപ്പ സമീക്ഷ നടത്തി. എസ്. കൃഷ്ണയ്യര്‍ കൈതാരം ഭദ്രദീപം തെളിച്ചു. തിരുനല്ലൂര്‍ ഗോവിന്ദപുരം ദേവസ്വം പ്രസിഡന്റ് എസ്. അരുണ്‍ അദ്ധ്യക്ഷത വഹിച്ചു. പള്ളിപ്പുറം പരമേശ്വരക്കുറുപ്പ് സമീക്ഷ വിവരണം നടത്തി. വൈകിട്ട് നടന്ന സമാപനസമ്മേളനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ചെയര്മാന് പള്ളിപ്പുറം പരമേശ്വരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡോ. മധു എന്‍. പോറ്റി അനുഗ്രഹപ്രഭാഷണം നടത്തി. എന്‍എസ്എസ് താലൂക്ക് യൂണിയന് സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍നായര്‍ ഗ്രന്ഥവും, ചളിക്കവട്ടം മനോഹരന് ശാന്തി സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജി.വി. പണിക്കര്‍ ഇന്ദീവരം, ഒ.വി. രാജപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: