ഗോവ മുഖ്യമന്ത്രി ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചു

Sunday 29 November 2015 9:28 pm IST

കൊച്ചി: ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ ആര്‍എസ്എസ് സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയോടെ എളമക്കര മാധവനിവാസിലെത്തിയ അദ്ദേഹത്തെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ അനുഗ്രഹം വാങ്ങി. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ സംഘപ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ചു. രാഷ്ട്രധര്‍മ പരിഷത്ത് ജനറല്‍ സെക്രട്ടറി എം. ശിവദാസന്‍, മാനവസേവാസമിതി പ്രസിഡണ്ട് കുട്ടികൃഷ്ണന്‍, ഉന്നത അധ്യാപക സംഘടന ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി. ചന്ദ്രശേഖരന്‍, പ്രാന്തവ്യവസ്ഥാ പ്രമുഖ് കെ. വേണു, പ്രാന്തകാര്യാലയ പ്രമുഖ് എം.കെ. സുഭാഷ്, പതഞ്ജലി യോഗ വിദ്യാപീഠം ഡയറക്ടര്‍ ടി. മനോജ് എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.