അടിമാലി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സാമൂഹ്യസമത്വത്തിനുവേണ്ടിയുള്ള സമത്വ സന്ദേശ യാത്രക്ക് ഇന്ന് അടിമാലിയില്‍ സ്വീകരണം നല്‍കും. രാവിലെ 10ന് ടൗണില്‍ നടക്കുന്ന സമ്മേളനത്തില്‍ 20000 പേര് പങ്കെടുക്കുമെന്ന് സന്ദേശ യാത്ര ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, അടിമാലി യൂണിയനുകളില്‍ നിന്നുള്ള എസ്എന്‍ഡിപി പ്രവര്‍ത്തകരും കെപിഎംഎസ്, കെഎസ്എസ് പ്രസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും പങ്കെടുക്കും. കെപിഎംഎസ് സംസ്ഥാന സെക്രട്ടറി റ്റി വി ബാബു കെഎസ്എസ് സംസ്ഥാന സെക്രട്ടറി സി ആര് ബാബു എന്നിവര്‍ സംസാരിക്കും. സ്വീകരണ സമ്മേളനത്തില്‍ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ ആശംസകളര്‍പ്പിക്കും. ഇന്നലെ മൂവാറ്റുപുഴയില്‍ നടന്ന സ്വീകരണ സമ്മേളത്തില്‍ തൊടുപുഴയില്‍ നിന്ന് ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: