പാലാ ജനറല്‍ ആശുപത്രിയില്‍ മുട്ടുമാറ്റിവയ്്്ക്കല്‍ ശസ്ത്രക്രിയ

Sunday 29 November 2015 10:37 pm IST

പാലാ: സാധാരണക്കാരന് പ്രതീക്ഷ നല്‍കി പാലാ ജനറല്‍ ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. പാലാ സര്‍ക്കാര്‍ ആശുപത്രി ആദ്യമായാണ് ഇത്തരത്തിലൊരു വിജയകരമായ നേട്ടം കൊയ്യുന്നത്. അസ്ഥിരോഗ വിഭാഗം മേധാവി ഡോ. സുധേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമാണ് കാല്‍മുട്ട് തേയ്മാനത്തിന് ചികിത്സ തേടിയെത്തിയ മദ്ധ്യവയസ്‌കയായ രോഗിക്ക് മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ മാത്രം വളരെ ചെലവേറിയ രീതിയില്‍ നടത്തുന്ന ഈ ശസ്ത്രക്രിയ ഗവ. ആശുപത്രികളിലൂടെ സാധാരണക്കാരന് താങ്ങാവുന്ന ചെലവില്‍ നടത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ഡോ. സുധേഷ്. സ്വകാര്യാശുപത്രികളില്‍ 1.5 ലക്ഷം മുതല്‍ 2 ലക്ഷം രൂപവരെ ശസ്ത്രക്രിയക്ക് മാത്രം ചെലവു വരുന്ന മുട്ടുമാറ്റിവയ്ക്കല്‍ സര്‍ജറിക്ക് പാലാ ജനറല്‍ ആശുപത്രിയില്‍ ഏകദേശം 75000 രൂപയില്‍ താഴെയാണ് ചെലവായത്. കുടക്കച്ചിറ ആക്കക്കുന്നേല്‍ ഗോപിയുടെ ഭാര്യ ലീലാമ്മയുടെ (61) ഓസ്റ്റിയോ ആര്‍ത്രൈറ്റീസ് ബാധിച്ച വലതു കാല്‍മുട്ടാണ് ഇവിടെ മാറ്റി വെച്ചത്.നാലുവര്‍ഷമായി രോഗിയായിരുന്നു. 7 മാസം മുമ്പാണ് ലീലാമ്മ ഇവിടെ ചികിത്സ തേടിയെത്തിയത്്. മരുന്നുകള്‍കൊണ്ട്്് മാറാത്തതിനാല്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു ഡോ. സുധേഷിന്റെ ടീമിലെ അസ്ഥിരോഗം വിഭാഗം ഡോ. അനീഷ് വര്‍ഗീസ്, ഡോ. സോഫിയാ ചന്ദ്രന്‍, ഡോ.സിജോ സെബാസ്റ്റ്യന്‍, അനസ്തീസിയാ വിഭാഗം ഡോ. ഡോ. സോമന്‍, ഡോ. തംബുരു, ഡോ. അന്‍സു, നേഴ്‌സുമാരായ എം.ഇ. ആന്‍സി, വി.എസ്. അജിത, കൊച്ചുമുഹമ്മദ്, എം.ജി. ഷൈല, വി.റ്റി. വത്സല, നേഴ്‌സിംഗ് അസിസ്റ്റന്റുമാരായ വി.ഐ. നൗഷാദ്, വത്സമ്മ ലൂക്കോസ് എന്നിവരാണ് അഭിമാനകരമായ നേട്ടത്തിന് പങ്കുവഹിച്ചത്. കഴിഞ്ഞ 9ന് നടത്തിയ ശസ്ത്രക്രിയയില്‍ അഞ്ചാം ദിവസം തന്നെ ലീലാമ്മയെ നടത്താനായെന്ന് ഡോ. സുധേഷ് പറയുന്നു. രണ്ടാഴ്ചക്കകം ഇന്ന് ലീലാമ്മ പൂര്‍ണ്ണ ആരോഗ്യവതിയായി ആശുപത്രി വിടും. കാല്‍മുട്ടുകള്‍ക്ക് നേരിയ വേദനമാത്രമാണ് അവസേഷിക്കുന്നത്. ഇത് സാധാരണ നിലയിലേക്ക് എത്തുമെന്നും ഡോ. സുധേഷ് പറയുന്നു. വിപുലമായ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് സാധ്യത തുറന്നുകൊടുക്കുന്ന നേട്ടത്തിനാണ് പാലാ ജനറല്‍ ആശുപത്രി തുടക്കമിട്ടിരിക്കുന്നത്. എല്ലാ തരത്തിലുള്ള ശസ്ത്രക്രിയകള്‍ക്കും സജ്ജമായ ഓപ്പറേഷന്‍ തിയേറ്ററാണ് പാലായിലുള്ളതെന്നും തന്റെ നേട്ടം മറ്റ് വിഭാഗങ്ങള്‍ക്കും പ്രജോദനമാകുന്നതാകട്ടെയെന്നും ഡോ. സുധേഷ് പറയുന്നു. സുവര്‍ണ്ണ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് വേണ്ടി ഡിഎംഒ ഡോ. ജയ്ക്കബ് വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. ബിന്‍സി റ്റി.കെ., ആര്‍. എംഒ ഡോ. ഭാഗ്യശ്രീ, നേഴ്‌സിംഗ് സൂപ്രണ്ടുമാര്‍ എന്നിവര്‍ അനുമോദനം യോഗം പ്രസംഗിച്ചു.പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിന്റെ പണി ദ്രുതഗതിയില്‍ നടത്തിക്കൊണ്ട് മാതൃക കാട്ടിയ പാലാ പിഡ്ബ്ല്യുഡിക്ക് ആശുപത്രി സൂപ്രണ്ട് നന്ദി പ്രകാശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.