സ്വീവേജ് ഫാം ന്യൂനപക്ഷങ്ങള്‍ക്ക് പതിച്ച് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

Sunday 29 November 2015 10:56 pm IST

രാജേഷ് ദേവ് പേട്ട: ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള മുട്ടത്തറയിലെ സ്വീവേജ് ഫാം അനധികൃതമായി മുസ്ലിങ്ങള്‍ക്ക് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ നീക്കം. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പുറകുവശത്തായി ക്ഷീരവികസന വകുപ്പ് പുല്‍കൃഷി നടത്തിയിരുന്ന 20 ഏക്കര്‍ ഭൂമിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനധികൃതമായി പതിച്ചു നല്‍കാന്‍ കച്ചകെട്ടിയത്. ഇതനുസരിച്ച് പത്തുപേര്‍ക്ക് ഭൂമി അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുമായി കൗണ്‍സിലര്‍ ബീമാപള്ളി റഷീദിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പേരാണ് കഴിഞ്ഞ ദിവസം സ്വീവേജ് ഫാം വളഞ്ഞ് പിടിക്കാന്‍ വന്നത്. സമീപവാസികള്‍ എതിര്‍ത്തതോടെ പ്രശ്‌നം സങ്കീര്‍ണമായി. എന്നാല്‍ ഇനിയൊരു വര്‍ഗീയ ലഹള ഉണ്ടാക്കിയിട്ടായാലും ഭൂമി മുസ്ലിങ്ങള്‍ പിടിച്ചെടുക്കുമെന്ന് വാശിയിലാണ് ബീമാപള്ളി വാര്‍ഡ് കൗണ്‍സിലര്‍.1982ലെ പൂന്തുറ കലാപത്തില്‍പ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വീടും സ്ഥലവും നല്‍കാന്‍ അന്നത്തെ കരുണാകരന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പക്ഷേ ന്യൂനപക്ഷപ്രീണനം കൈമുതലാക്കിയ സര്‍ക്കാര്‍ കലാപത്തില്‍ കിടപ്പാടം നല്‍കാതെ വള്ളക്കടവിലെയും ബീമാപള്ളയിലെയും സ്വന്തമായി കിടപ്പാടമുള്ള മുസ്ലിങ്ങളായ പത്ത് പേര്‍ക്ക് ബീമാപള്ളി പത്തേക്കറിലെ ഫിഷര്‍മെന്‍ കോളനിയില്‍ വീട് നല്‍കി. ഇത് വന്‍തുകയ്ക്ക് വിറ്റിട്ടാണ് വീണ്ടും ഭൂമിക്കുവേണ്ടി ഇവര്‍ സ്വീവേജ് ഫാമിലെത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ആദ്യമായി സര്‍ക്കാര്‍ നല്‍കിയ പട്ടയവുമായി ഏതാനും പേര്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം അളക്കാന്‍ ഇവിടെ എത്തിയത്. ഇവരുടെ കൈവശമിരുന്ന പട്ടയക്കുറുപ്പില്‍ ഭൂമിയുടെ വ്യക്തമായ വിവരം രേഖപ്പെടുത്താത്തതിനാല്‍ ഉദ്യോഗസ്ഥര്‍ തിരികെ പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ് 25ന് വീണ്ടും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞെങ്കിലും കളക്ടറുടെ ഉത്തരവാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ നാട്ടുകാരെ വിരട്ടി. പ്രതിഷേധം ശക്തമായതോടെ കളക്ടറുടെ സാന്നിധ്യത്തില്‍ ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്ന് തീരുമാനിച്ചു. ഇടതു-വലത് ലീഗ്, മുന്നണികളുടെ കൂട്ടായ്മയാണ് ഭൂമി കയ്യേറ്റത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ബീമാപള്ളി ഈസ്റ്റ് കൗണ്‍സിലര്‍ സജീന ടീച്ചറും തോറ്റ ഇടതുസ്ഥാനാര്‍ഥി സുള്‍ഫിക്കറും മൊബൈല്‍ വഴി ഭൂമി അളക്കാന്‍ കുറെപേര്‍ വരുന്നുണ്ടെന്നും നാട്ടുകാര്‍ സഹകരിക്കണമെന്നും തങ്ങളുടെ പാര്‍ട്ടി അണികളോടെ ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാരായ ഇടതുപക്ഷ പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.