ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഭക്തരെയും ക്ഷേത്ര ജീവനക്കാരെയും ഒഴിപ്പിച്ച് ബോംബ് സ്ക്വാഡും പോലീസും ക്ഷേത്രത്തില്‍ പരിശോധന നടത്തി.
ചെന്നൈ സിറ്റി പോലീസിനാണു ഭീഷണി സന്ദേശം ലഭിച്ചത്. ശ്രീ വരദരാജസ്വാമി ക്ഷേത്രം എന്ന പേരിലറിയപ്പെടുന്ന ദേവരാജസ്വാമി ക്ഷേത്രം തമിഴ്നാട്ടിലെ സുപ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. ടെലിഫോണ്‍ ബൂത്തില്‍ നിന്നാണ് ചെന്നൈ പോലീസിന് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്.
പുരുഷ ശബ്ദത്തിലായിരുന്നു സന്ദേശം. തുടര്‍ന്നു കാഞ്ചീപുരം പോലീസ് സ്റ്റേഷനിലേക്ക് അറിയിപ്പു കൊടുക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: