കുന്നത്തൂര്‍: വീടിന്റെ മുകളില്‍ ഉണക്കാനിട്ട റബര്‍ഷീറ്റില്‍ തീപടര്‍ന്ന് വീടിന്റെ പകുതിഭാഗം കത്തിനശിച്ചു. പോരുവഴി ഇടയ്ക്കാട് നിഷാലയത്തില് പവിത്രന്റെ വീടാണ് കത്തിയത്. കഴിഞ്ഞദിവസം രാവിലെ പത്തിനാണ് സംഭവം. തീ ആളിപടര്‍ന്ന് ടെറസിന് മുകളില്‍ ഉണക്കാനിട്ടിരുന്ന നൂറോളം റബ്ബര്ഷീറ്റിലേക്ക് പടരുകയായിരുന്നു. തുടര്‍ന്ന് തീ വീട്ടിലേക്കും വ്യാപിച്ചു. തീ പടരുന്നത് കണ്ട് വീട്ടുകാര്‍ ഓടിരക്ഷപ്പെട്ടു. പ്രദേശവാസികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ശാസ്താംകോട്ട ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. അടുക്കള ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. ലക്ഷങ്ങളാണ് നാശനഷ്ടം കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: