മൂംബൈ : മുസ്ലിം സമുദായത്തെ അപകീര്‍ത്തിപെടുത്തുന്ന ലേഖനവും കാര്‍ട്ടൂണും പ്രസിദ്ധീകരിച്ചെന്നാരോപിച്ച് മറാത്തി ദിനപത്രത്തിന്റെ ഓഫീസിനു നേരെ ആക്രമണം. പ്രമുഖ മറാത്തി ദിനപത്രം ലോക്മതിന്റെ ഞായറാഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെയാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് ഒരു കൂട്ടം മൂസ്ലിം സമൂദായക്കാര്‍ പത്രം തീയിട്ടു നശിപ്പിക്കുകയും ഓഫീസിനു നേരെ ആക്രമണം നടത്തുകയും ചെയ്തു.
ഐഎസ്ഐഎസ് ച പൈസ (ഐഎസ്ഐഎസിന്റെ പണം) എന്ന ലേഖനവും കാര്ട്ടൂണുമാണ് വിവാദമായിരിക്കുന്നത്. മുസ്ലിം സമുദായത്തെ അപമാനിക്കുന്നതെന്നാരോപിച്ച് കാര്‍ട്ടൂണിസ്റ്റിനും ദിനപത്രം എഡിറ്റര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനവും കാര്‍ട്ടൂണും വിവാദമായ സാഹചര്യത്തില്‍ എഡിറ്റര്‍ മാപ്പപേക്ഷിച്ചു.
കാര്‍ട്ടൂണിസ്റ്റിനെതിരെ നടപടി സ്വീകരിക്കുമെന്നും എഡിറ്റര്‍ അറിയിച്ചു. ലേഖനത്തിനെതിരെ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: