ന്യൂദല്‍ഹി: തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. കുട്ടികളെ തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന സംഭവങ്ങളില്‍ ജസ്റ്റീസ് ദീപക് മിശ്രയും പ്രഫുല്ല സി പാന്തും ആശങ്ക പ്രകടിപ്പിച്ചു.
തെരുവുനായ്ക്കളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരുകള്‍ക്കാണ്. കോടതി വ്യക്തമാക്കി. നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കാനും കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.കേരളത്തിന്റെ പ്രതികരണവും കോടതി തേടി. കേരളത്തില്‍ നിന്നുള്ള ഒരു സംഘടന നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: